നീറ്റ് പുനഃപരീക്ഷ തട്ടിപ്പ്: ബിഹാറിൽ 24 പേർ പിടിയിൽ; 40 ലക്ഷം രൂപയുടെ ആൾമാറാട്ട ഡീൽ, 5 മെഡിക്കൽ വിദ്യാർത്ഥികളും കുടുങ്ങി

JUNE 21, 2026, 11:24 PM

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ പേർ പിടിയിലായതായി റിപ്പോർട്ട്. ആൾമാറാട്ടക്കേസിൽ ഇതുവരെ 24 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 40 ലക്ഷം രൂപയ്ക്കായിരുന്നു ഡീൽ നടന്നതെന്നും, അറസ്റ്റിലായവർ ‘സോൾവർ ഗ്യാങ്’ സംഘത്തിലെ അംഗങ്ങളാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായവരിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് പരിശോധന ചുമതലയുള്ള ഉദ്യോഗസ്ഥരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

ബിഹാറിൽ യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതിയെന്നതാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒൻപത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആൾമാറാട്ട റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്.

അതേസമയം, യുപിയിലും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേട് പുറത്തുവന്നു. പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും പഴയ നീറ്റ് ചോദ്യപേപ്പറും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെയെയാണ് പിടികൂടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam