ന്യൂഡല്‍ഹി: സോമാലിയന്‍ കടല്‍കൊള്ളക്കാരില്‍ നിന്ന് കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന. 40 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കപ്പലിലെ 17 ജീവനക്കാരെ രക്ഷപ്പെടുത്തിയതെന്ന് നാവികസേന അറിയിച്ചു. ബള്‍ഗേറിയ, മ്യാന്‍മര്‍, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. ഐ.എന്‍.എസ് കൊല്‍ക്കത്ത, ഐ.എന്‍.എസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടല്‍ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 2600 കിലോമീറ്റര്‍ ദൂരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലായ റൂയനെ ഐ.എന്‍.എസ് കൊല്‍ക്കത്തയുടെ സഹായത്തോടെ നാവിക സേന തടയുകയായിരുന്നു.
അതേസമയം നാവികസേനാ ഹെലികോപ്റ്ററിന് നേരെ കടല്‍ക്കൊള്ളക്കാര്‍ വെടിവെക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്