ഡൽഹി: ഇന്ത്യൻ നാവികസേനയുടെ വസ്ത്രത്തിൽ മാറ്റം വരുന്നു. നാവിക സേനയിൽ ഓഫീസർമാരുടെ മെസ്സുകളിലും നാവികരുടെ ഇൻസ്റ്റിട്ട്യൂട്ടുകളിലും ഉദ്യോഗസ്ഥർക്കും നാവികർക്കും കുർത്തയും പൈജാമയും ധരിക്കാനായി ഔദ്യോഗികമായി അനുമതി നൽകി.
സൈനിക ആചാരങ്ങൾ ഇന്ത്യൻ രീതിയിലേക്ക് കൊണ്ട് വരുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടി. കുർത്തയ്ക്ക് ഒരു സോളിഡ് ടോൺ ഉണ്ടായിരിക്കണം എന്നാണ് നിർദ്ദേശം.
പൈജാമ ഒരു ഇലാസ്റ്റിക് അരക്കെട്ടും സൈഡ് പോക്കറ്റുകളും ഉൾക്കൊള്ളുന്നതാകണം. സ്ലീവ്‌ലെസ് സ്‌ട്രെയിറ്റ് വെയ്‌സ്റ്റ് കോട്ടിനോ ജാക്കറ്റിനോ ഒപ്പം ചേരുന്ന പോക്കറ്റ് സ്‌ക്വയർ ഉപയോഗിക്കാമെന്നും നിർദേശങ്ങളിൽ പറയുന്നു.
കുർത്ത – പലാസോ ധരിക്കാൻ ആഗ്രഹിക്കുന്ന വനിതാ ഓഫീസർമാർക്കും കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. യൂണിഫോമുകളിലെ മാറ്റത്തിന് പിന്നാലെ തങ്ങളുടെ റാങ്കിംഗുകളുടെ പേരുകളും മറ്റാനുള്ള ശ്രമത്തിലാണ് നാവികസേന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്