ദേശീയപാതയിൽ  ജീവനക്കാരും ഗേറ്റും ഇല്ലാത്ത ടോൾ പ്ലാസ സംവിധാനം വന്നേക്കും

APRIL 27, 2026, 11:11 PM

ന്യൂഡൽഹി: ദേശീയപാതയിൽ ഉപഗ്രഹ ടോൾ പിരിവ് തുടങ്ങാൻ നിലവിൽ പദ്ധതിയില്ലെന്ന് ദേശീയപാതാ അധികൃതർ.

ഇതിനുപകരമായി ജീവനക്കാരും ഗേറ്റും ഇല്ലാത്ത ടോൾ പ്ലാസ സംവിധാനമാണ് ആലോചിക്കുന്നത്. ടോൾ കേന്ദ്രത്തിലൂടെ നിശ്ചയിച്ച വേഗത്തിൽ (30 കിലോമീറ്റർ) വാഹനം കടന്നുപോകുമ്പോൾ മികച്ച ക്യാമറാ സംവിധാനം ഉപയോഗിച്ച് ഫാസ്ടാഗ് പകർത്തി ഫീസ് ഈടാക്കുന്നതാണിത്.

ഫാസ്ടാഗില്ലാത്തവർക്കും കടന്നുപോകാമെങ്കിലും അവർക്ക് ചെറിയ പിഴയോട് കൂടിയുള്ള അറിയിപ്പ് സന്ദേശം എസ്.എം.എസ്സായി ലഭിക്കും.

vachakam
vachakam
vachakam

ഇത് വെബ്‌സൈറ്റിൽ കയറി അടക്കാം. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam