പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. പട്‌നയിലെ ഗാന്ധി മൈതാനിയിൽ ആർജെഡി സംഘടിപ്പിച്ച ജൻ വിശ്വാസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്മയുടെ മരണശേഷവും തലയും താടിയും വടിക്കാത്ത മോദി ഹിന്ദുവല്ലെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. നരേന്ദ്ര മോദി ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിഹാറിൽ എന്ത് തീരുമാനമെടുത്താലും അത് രാജ്യത്തുടനീളമുള്ള ജനങ്ങൾ പിന്തുടരുമെന്നും ലാലു പറഞ്ഞു.
തേജസ്വി യാദവും മോദിക്കെതിരെ രംഗത്തെത്തി. മോദിജി നുണകളുടെ ഫാക്ടറിയാണെന്നാണ് ഞങ്ങൾ ആദ്യം മുതൽ പറയുന്നത്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40ൽ 39 സീറ്റും ബിജെപിക്കായിരുന്നു. അവരുടെ എംപിമാരോട് അവരുടെ ജില്ലകളിൽ എന്താണ് ചെയ്തതെന്ന് ചോദിക്കൂ, അദ്ദേഹം പറഞ്ഞു.
അതേസമയം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ട 73 ശതമാനം ജനങ്ങളെയും കേന്ദ്രം അവഗണിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ബി ജെ പി ആളുകള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ വിദ്വേഷത്തിന്റെ വിപണിയില്‍സ്‌നേഹമാണ് വില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്