പരസ്പര ബഹുമാനം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് വഴികാട്ടിയാകും; മോദിക്ക് കത്തെഴുതി യൂനുസ്

JUNE 8, 2025, 9:05 PM

ന്യൂഡല്‍ഹി: നയതന്ത്രം ബന്ധം മോശമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും യൂനുസിനും ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന മോദിയുടെ സന്ദേശത്തിന് പിന്നാലെയാണ് യൂനുസ് മോദിക്ക് കത്തെഴുതിയത്.

ജനങ്ങളുടെ ക്ഷേമത്തിനായി പരസ്പര ബഹുമാനവും ധാരണയും പുലര്‍ത്തുന്നതിലൂടെ ഇരുരാജ്യങ്ങള്‍ക്കും വഴികാട്ടിയാകുമെന്നതില്‍ തനിക്കുറപ്പുണ്ട്. യൂനുസ് മോദിക്കെഴുതിയ കത്തില്‍ പറയുന്നു. ബലിപ്പെരുന്നാള്‍ എന്നത് ത്യാഗത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ അത് പ്രചോദനം നല്‍കുന്നുവെന്നും യൂനുസ് ചൂണ്ടിക്കാട്ടി.

ജൂണ്‍ നാലിനാണ് മോദി ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യൂനുസിന് കത്തയച്ചത്. ഇതിന് ജൂണ്‍ ആറിനാണ് യൂനുസ് മറുപടിയായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന രീതിയില്‍ കത്തയച്ചത്. ഷേയ്ഖ് ഹസീനയെ അട്ടിമറിച്ച ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഇന്ത്യാ- ബംഗ്ലാദേശ് ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam