അസം : സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം അസം ക്യാബിനറ്റ് റദ്ദാക്കി.
1935ൽ നിലവിൽ വന്ന 89 വർഷം പഴക്കമുള്ള നിയമം റദ്ദാക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
മുസ്ലീം വിവാഹവും വിവാഹമോചനവും സ്പെഷ്യൽ മാരേജ് ആക്ടിൻ്റെ പരിധിയിൽ കൊണ്ടുവരുന്നതാണ് മന്ത്രിസഭാ തീരുമാനമെന്ന് ടൂറിസം മന്ത്രി ജയന്ത മല്ലബറുവ പ്രതികരിച്ചു.
അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള പ്രധാനപ്പെട്ട നടപടിയാണ് 1935ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിക്കാൻ തീരുമാനിക്കുന്നത്.
ഈ നിയമത്തിന്റെ കീഴില്‍ 94 മുസ്ലീം രജിസ്ട്രാര്‍മാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി മുതൽ ഈ നിയമപ്രകാരം മുസ്ലീം വിവാഹമോ വിവാഹമോചനമോ രജിസ്റ്റര്‍ ചെയ്യില്ല. ഇവയെല്ലാം സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കും.”, മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന് 94 മുസ്ലീം രജിസ്ട്രാർമാരെ അവരുടെ ചുമതലകളിൽ നിന്ന് ഒറ്റത്തവണ നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ വീതം നൽകി നീക്കം ചെയ്യും. ഏക സിവിൽ കോഡിലേക്ക് നീങ്ങുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞ മന്ത്രി ജയന്ത മല്ല ബറുവ, ബ്രിട്ടീഷ് കാലം മുതൽ ഈ നിയമം തുടരുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. ഇന്നത്തെ കാലത്ത് ഈ നിയമം കാലഹരണപ്പെട്ടതാണെന്നും ശൈശവ വിവാഹം ഇല്ലാതാക്കുന്നതിനുള്ള നടപടി കൂടിയാണ് മന്ത്രിസഭാ തീരുമാനമെന്നും ജയന്ത മല്ല ബറുവ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്