പൂനെ : മുംബൈയിൽ ട്രെയിൻ അപകടം. 2 പേർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. ട്രെയിൻ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്‌ഹേഴ്‌സ്റ്റ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
ഇന്നലെ വൈകുന്നേരം സെൻട്രൽ റെയിൽവേ ഗതാഗതം പെട്ടെന്ന് നിർത്തിവച്ചതാണ് കാരണം. ഒടുവിൽ, ചില യാത്രക്കാർ ട്രാക്കിലൂടെ നടക്കാൻ തീരുമാനിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത് .
യാത്രക്കാരുടെ തിരക്കിനിടെ ഗതാഗതം പൂർണമായും നിർത്തി വച്ച് റെയിൽവേ ജീവനക്കാർ നടത്തിയ പ്രതിഷേധമാണ് ഈ അപകടത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ഈ പ്രതിഷേധത്തിനിടെ, സെൻട്രൽ, ഹാർബർ റെയിൽവേകളിലെ ഗതാഗതം പൂർണമായും നിർത്തിവച്ചു. പിന്നീട് , മുതിർന്ന ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയെത്തുടർന്ന് പ്രതിഷേധം താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
