'മോദിയുടെ ഏറ്റവും വലിയ ഭയം കെജ്‌രിവാള്‍'; പോസ്റ്റര്‍ ക്യാമ്പെയ്‌നുമായി ആം ആദ്മി പാര്‍ട്ടി

MARCH 25, 2024, 9:56 PM

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ പോസ്റ്റർ പ്രചാരണവുമായി ആം ആദ്മി പാർട്ടി. വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി, കെജ്‌രിവാളിൻ്റെ  ചിത്രവും പോസ്റ്ററും പ്രൊഫൈല്‍ പിക്ചറാക്കണമെന്ന് നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു.

അഴികൾക്കുള്ളിൽ കെജ്രിവാൾ നിൽക്കുന്ന തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ''മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാള്‍' എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.

എഎപി നേതാക്കള്‍ എല്ലാവരും തന്നെ തങ്ങളുടെ ഫെയ്‌സ്ബുക്ക്, എക്‌സ്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയിട്ടുണ്ട്.

vachakam
vachakam
vachakam

നേരത്തെ കെജ്‌രിവാളിന്റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കാന്‍ രാജ്യത്തുടനീളം സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പെയ്ന്‍ നടത്തുമെന്ന് അതിഷി അറിയിച്ചിരുന്നു.

ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ജനങ്ങളും ക്യാമ്പെയ്‌ന്റെ ഭാഗമാകണമെന്നും അതിഷി ആഹ്വാനം ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam