ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം.കെ. സ്റ്റാലിൻ.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്റ്റാലിന്റെ രാജി സ്വീകരിച്ചു.
അതേസമയം, ഡിഎംകെയ്ക്ക് വോട്ട് ചെയ്ത തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും ആത്മാർഥമായി നന്ദി രേഖപ്പെടുത്തുന്നുവെന്ന് എം.കെ. സ്റ്റാലിൻ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
"നിങ്ങൾ രേഖപ്പെടുത്തിയ ഓരോ വോട്ടും വിലമതിക്കാനാവാത്തതാണ്. ഞങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങളെ സന്ദർശിച്ച് നന്ദി പ്രകടിപ്പിക്കേണ്ടത് എല്ലായ്പ്പോഴും ഞങ്ങളുടെ കടമയാണ്. ഈ പാരമ്പര്യം പാലിച്ചുകൊണ്ട്, ദ്രാവിഡ മുന്നേറ്റ കഴകത്തെ പ്രതിനിധീകരിക്കുന്ന വിജയിച്ച എല്ലാ സ്ഥാനാർഥികളും വോട്ടർമാരെ കണ്ട് നന്ദി പറയണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.
ആറ് തവണ അധികാരത്തിലിരുന്ന പാർട്ടിയാണ് ഡിഎംകെ. ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല. രാഷ്ട്രീയ പൊതുജീവിതത്തിൽ നമ്മുടെ ആദർശങ്ങൾ പരാജയപ്പെടാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. വിജയത്തെയും പരാജയത്തെയും ഒരുപോലെ കണ്ട് യാത്ര തുടരുന്നവരാണ് യഥാർഥ പാർട്ടിക്കാർ.നമുക്ക് ഒരുമിച്ച് നമ്മുടെ ഈ യാത്ര തുടരാം. നമ്മൾ വീണ്ടും വിജയിക്കും", എം.കെ. സ്റ്റാലിൻ്റെ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
