കാണാതായ ഫോറസ്റ്റ് ഗാർഡിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ചിക്കമഗളൂരു ജില്ലയിലെ കടൂർ സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനിൽ ജോലി ചെയ്യുന്നതിനിടെ 10 ദിവസം മുമ്പ് കാണാതായ കെ.എഫ്.ഡി.സി ഫോറസ്റ്റ് ഗാർഡ് ശരത്തിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. നീലഗിരി പ്ലാന്റേഷനിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ നഗ്നനായി സംശയാസ്പദമായ അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇയാൾ സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനിൽ നഴ്സറി കെയർടേക്കറായി ജോലി ചെയ്തുവരുകയായിരുന്നു. കാണാതായതിന് ശേഷം രണ്ടു ദിവസം ശരത്തിനായി സഖരായ പട്ടണ പൊലീസും വനംവകുപ്പും വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പോലീസ് യുവാവിന്റെ ബൈക്കും ജാക്കറ്റും നീലഗിരി തോട്ടം പ്രദേശത്ത് കണ്ടെത്തിയിരുന്നു.സംഭവത്തിൽ സഖരായ പട്ടണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്