200 കോടി കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജാക്വിലിൻ ഫെർണാണ്ടസിനെ മാപ്പുസാക്ഷിയാക്കുന്നതിനെതിരെ  ഇഡി

MAY 11, 2026, 4:09 AM

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെ മാപ്പുസാക്ഷിയാക്കുന്നതിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിർത്തു. ജാക്വിലിനെ മാപ്പുസാക്ഷിയാക്കാൻ അനുവദിക്കുന്നത് 'നീതിനിഷേധം' (Miscarriage of justice) ആയിരിക്കുമെന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഇഡി ബോധിപ്പിച്ചു. ഈ അപേക്ഷ നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും ഏജൻസി കൂട്ടിച്ചേർത്തു.

ജാക്വിലിൻ ഈ കേസിൽ ഒരു ചെറിയ പങ്കാളിയല്ലെന്നും, മറിച്ച് സുകേഷ് തട്ടിയെടുത്ത പണത്തിന്റെ പ്രധാന ഗുണഭോക്താവാണെന്നും ഇഡി വാദിച്ചു. പിഎംഎൽഎ (PMLA) നിയമപ്രകാരം മണി ലോണ്ടറിംഗ് പദ്ധതിയിലെ സജീവ പങ്കാളിയാണ് നടി. അന്വേഷണത്തോട് ജാക്വിലിൻ പൂർണ്ണമായി സഹകരിച്ചിട്ടില്ലെന്നും പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം രേഖപ്പെടുത്തിയ മൊഴികളിൽ പല കാര്യങ്ങളും മറച്ചുവെച്ചതായും ഇഡി ആരോപിച്ചു.

സുകേഷ് ചന്ദ്രശേഖറിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവുണ്ടായിട്ടും ജാക്വിലിൻ അവനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സുകേഷ് നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കൈപ്പറ്റിയത്. താൻ ചതിക്കപ്പെട്ടതാണെന്ന നടിയുടെ വാദം തെറ്റാണെന്നും കുറ്റകൃത്യത്തിന്റെ മുഖ്യ സൂത്രധാരനുമായി ബോധപൂർവമായ ബന്ധമാണ് ജാക്വിലിന് ഉണ്ടായിരുന്നതെന്നും അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam