ഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയില്‍ പോയതായി റിപ്പോര്‍ട്ട്. 102 ഓളം പൈലറ്റുമാരാണ് അപകടം നടന്ന് നാല് ദിവസത്തിന് ശേഷം മെഡിക്കല്‍ ലീവിലേക്ക് പോയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പൈലറ്റുമാരുടെ മാനസികാരോഗ്യം, പ്രത്യേകിച്ച് ഒരു അപകടത്തിന് ശേഷം തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് 51 കമാന്‍ഡര്‍മാരും 61 ഫ്‌ലൈറ്റ് ഓഫീസര്‍മാരും ആ ദിവസം അവധിക്ക് അപേക്ഷിച്ചതായി ആണ് മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്.
അതേസമയം പൈലറ്റുമാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നുണ്ടെന്നും പരിശീലനത്തിനായി ഗൈഡ്‌ലൈന്‍ നല്‍കിയിട്ടുണ്ടെന്നും വ്യോമയാനസഹമന്ത്രി മുരളീധര്‍ മൊഹല്‍ ലോക്‌സഭയിൽ വ്യക്തമാക്കി. ജൂണ്‍ 12-നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്