പ്രസവാവധി സ്ത്രീകളുടെ അവകാശം, ഒരു സ്ഥാപനത്തിനും നിഷേധിക്കാന്‍ കഴിയില്ല: സുപ്രീം കോടതി

MAY 23, 2025, 7:29 AM

ഡൽഹി : പ്രസവാവധി സ്ത്രീകളുടെ അവകാശമാണെന്നും ആർക്കും  നിഷേധിക്കാന്‍ കഴിയില്ലെന്നും  സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെതാണ് നിര്‍ണായക നിരീക്ഷണം. 

ഒരു സ്ഥാപനത്തിനും സ്ത്രീകളുടെ പ്രസവാവധിക്കുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുടെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 

സര്‍ക്കാര്‍ അധ്യാപികയായ തനിക്ക് പ്രസവാവധി നിഷേധിച്ചു എന്ന് കാണിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ടെന്ന് കാണിച്ചാണ് രണ്ടാം വിവാഹത്തിനു ശേഷമുള്ള പ്രസവാവധി അധ്യപികയ്ക്ക് നിഷേധിച്ചത്.

vachakam
vachakam
vachakam

അധ്യാപികയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രസവാവധി പ്രത്യുത്പാദന അവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി. ഏതൊരു സ്ത്രീക്കും കുഞ്ഞ് ജനിച്ചതിനുശേഷം 12 ആഴ്ച വരെ ശമ്പളത്തോടെയുള്ള പ്രസവാവധി എടുക്കാമെന്നായിരുന്നു പ്രസവാവധി നയം.

2017 ല്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് പ്രസവാവധി നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തി. എല്ലാ വനിതാ ജീവനക്കാര്‍ക്കും പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു. ദത്തെടുത്ത സ്ത്രീകള്‍ക്കും 12 ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam