ജയ്പൂർ-അജ്മീർ ഹൈവേയിൽ എൽ.പി.ജി സിലിണ്ടർ ട്രക്കിൽ ടാങ്കറിടിച്ച് വൻ പൊട്ടിത്തെറി.അപകടത്തിൽ ടാങ്കർ ഡ്രൈവറുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയെ തുടർന്ന് ഒന്നിലധികം പൊട്ടിത്തെറിയുണ്ടായി. സിലിണ്ടറുകൾ നിരവധി മീറ്റർ ദൂരത്തേക്ക് തെറിച്ചു പോയി.
എൽ.പി.ജി സിലിണ്ടർ വഹിച്ച ടാങ്കർ വഴിയരികിൽ നിർത്തി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ടാങ്കർ വാഹനത്തിന്‍റെ പുറകിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവശേഷം ട്രക്കിന്‍റെ ഡ്രൈവറും ക്ലീനറും ഒളിവിൽപ്പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്