പ്രതിഷേധം ഫലം കണ്ടു: മണിപ്പൂരിൽ ഈസ്റ്ററിന് അവധി പ്രഖ്യാപിച്ചു 

MARCH 28, 2024, 5:49 PM

ഇംഫാൽ: മണിപ്പൂരിൽ  ഈസ്റ്റർ ദിനത്തിലെ സർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കിയ നടപടി പിൻവലിച്ചു. ഉത്തരവിനെതിരെ രാജ്യവ്യാപകമായി വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.

മാർച്ച് 30 നും ഈസ്റ്റർ ദിനമായ 31 ഞായറാഴ്‌ചയും സർക്കാർ ജീവനക്കാർക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്നാണ് ഗവർണർ അനുസൂയ യുകെ വ്യാഴാഴ്ച രാവിലെ ഉത്തരവിലൂടെ അറിയിച്ചത്.

സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അവധി മാറ്റിയതെന്നായിരുന്നു ഗവർണറുടെ വിശദീകരണം.

vachakam
vachakam
vachakam

ഗവർണറുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉണ്ടായത്.ഉത്തരവിനെതിരെ കുക്കി സംഘടനകൾ അടക്കം രംഗത്തെത്തിയിരുന്നു. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറവും ആവശ്യപ്പെട്ടു.

അതേസമയം ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു.വിവാദ തീരുമാനം പിൻവലിക്കണമെന്ന് താൻ മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ENGLISH SUMMARY: Manipur governor declared holiday on easter

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam