ഉദയ്പൂരിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ വിധിച്ച് രാജസ്ഥാൻ അഡീഷണൽ ജില്ലാ കോടതി.
ഇരുണ്ട നിറമാണെന്നും തടി കൂടുതലാണെന്നും ആരോപിച്ച് ഭർത്താവ് കിഷൻ ഭാര്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഒരു ദിവസം രാത്രി ഒരു മരുന്ന് കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് കിഷൻ ഭാര്യയുടെ മേൽ ആസിഡ് തേച്ചു. അതിന് ആസിഡിൻ്റെ മണമുണ്ടെന്ന് ഭാര്യ പറഞ്ഞെങ്കിലും അത് വക വെക്കാതെ കിഷൻ അവരുടെ മേൽ ആസിഡ് തേക്കുകയും ദേഹത്ത് ഒരു ചന്ദനത്തിരി വെക്കുകയും ചെയ്തു. തുടർന്ന് ശരീരമാസകലം തീ പിടിച്ച ഭാര്യയുടെ മേൽ കിഷൻ ബാക്കി വന്ന അസിഡും ഒഴിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു.
കിഷനെതിരെ ഉദയ്പൂരിലെ വല്ലഭാനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് രാജസ്ഥാൻ അഡീഷണൽ ജില്ലാ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. കറുത്ത നിറത്തിന് ഭാര്യയെ പ്രതി ശാസിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് അയാൾ സ്ത്രീയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് തീകൊളുത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ദിനേശ് പാലിവാൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എൻ.ആർ.ഐ ആയവർ അക്കൗണ്ട് മാറ്റിയില്ലേ? കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ
ബിജെപിയും സ്റ്റാലിനും തമ്മിൽ രഹസ്യ ധാരണ; ബംഗാൾ ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് കടത്തുന്നു: മമത
ട്രെയിൻ മിസ്സാകുമെന്ന് പേടി വേണ്ട; ബോർഡിങ് സ്റ്റേഷൻ മാറ്റാൻ ഇനി എളുപ്പം; റെയിൽവേയുടെ
ഫോൺ വിളിച്ചാൽ എടുക്കില്ലേ? ബംഗാൾ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി