ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് മൂന്ന് ദിവസം. ഒഡിഷ ഭുവനേശ്വറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഗോലഖ് ജെന എന്നയാളാണ് ഭാര്യ റീന ജെനയെ മരപ്പലക കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം സംഭവം പുറംലോകം അറിഞ്ഞത്. തരിണി നഗറില്‍ വാടകകയ്‌ക്ക് താമസിക്കുകയായിരുന്നു ഗോലഖും റീനയും. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്.
അതേസമയം മദ്യ ലഹരിയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിന്നാലെ ഗോലഖ് റീനയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗോലഖ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് ഗോലഖും ഭാര്യും. ഇവര്‍ക്ക് മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്