'ആദ്യം 200 സീറ്റ് കടന്ന് കാണിക്ക്, എന്നിട്ടാവട്ടെ 400'; ബിജെപിയെ വെല്ലുവിളിച്ച് മമത ബാനർജി‌‌‌‌

MARCH 31, 2024, 3:39 PM

പശ്ചിമ ബംഗാൾ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400ൽ അധികം മണ്ഡലങ്ങളിൽ വിജയിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചുകാണിക്കാൻ അവർ ബിജെപിയെ വെല്ലുവിളിച്ചു.

400ൽ അധികം കിട്ടുമെന്ന് ബിജെപി പറയുന്നു.200 സീറ്റ് കടക്കാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 200ൽ അധികം സീറ്റുകളിൽ വിജയിക്കുമെന്ന് അവർ പറഞ്ഞെങ്കിലും 77 സീറ്റിൽ മാത്രമാണ് വിജയിക്കാനായത് മമത പറഞ്ഞു.

പശ്ചിമബം​ഗാളിൽ ബിജെപിയെ സഹായിക്കാൻ സഖ്യത്തിലായതിന് കോൺ​ഗ്രസിനെയും സിപിഐഎമ്മിനെയും മമത വിമർശിച്ചു. 'ബം​ഗാളിൽ ഇൻഡ്യ സഖ്യമില്ല. കോൺ​ഗ്രസും സിപിഐഎമ്മും ഇവിടെ പ്രവർത്തിക്കുന്നത് ബിജെപിക്കു വേണ്ടിയാണ്'- കൃഷ്ണന​ഗർ മണ്ഡലത്തിൽ മ​ഹുവ മൊയിത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മമത പറഞ്ഞു.

vachakam
vachakam
vachakam

ബിജെപിക്കെതിരെ ശബ്ദമുയർത്തിയതിനാണ് മഹുവ മൊയിത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയതെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമബം​ഗാളിൽ ബിജെപിയെ സഹായിക്കാൻ സഖ്യത്തിലായതിന് കോൺ​ഗ്രസിനെയും സിപിഐഎമ്മിനെയും മമത വിമർശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam