ന്യൂഡല്‍ഹി: 21 പേരുടെ ദരുണാന്ത്യത്തിന് ഇടയാക്കിയ ഡല്‍ഹി മാളവ്യ നഗറിലെ ഹോട്ടല്‍ തീപിടിത്തത്തിന് കാരണം ഇലക്ട്രിക് സ്റ്റൗ പൊട്ടിത്തെറിച്ചതാണെന്ന് അറസ്റ്റിലായ പാചകക്കാരന്‍ കേശവ് നേഗി. ഹോട്ടലിലെ പ്രധാന പാചകക്കാരനായ 65 കാരന്‍ കേശവ് നേഗിയെ ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അശ്രദ്ധയാണ് വന്‍ ദുരന്തത്തിന് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു 13 വിദേശികളടക്കം 21 പേര്‍ മരിച്ച ദാരുണ സംഭവം നടന്നത്. ബുധനാഴ്ച രാവിലെ അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓണ്‍ ചെയ്ത ഉടന്‍ തന്നെ അതില്‍ നിന്ന് തീ പടരുകയും പെട്ടെന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് നേഗി പൊലീസിന് മൊഴി നല്‍കി. തീ നിയന്ത്രണാതീതമായി പടര്‍ന്നതോടെ പരിഭ്രാന്തനായ നേഗി, ഹോട്ടലിലെ പ്രധാന വൈദ്യുതി ബന്ധം (മെയിന്‍ പവര്‍) പൂര്‍ണമായും വിച്ഛേദിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ ഈ നടപടിയാണ് ഉള്ളിലുണ്ടായിരുന്നവര്‍ക്ക് മരണക്കെണിയായതെന്നാണ് പൊലീസ് സംശയിക്കുന്നത്. മെയിന്‍ പവര്‍ ഓഫ് ചെയ്തതോടെ ഹോട്ടലിലെ ഇലക്ട്രോണിക് ഡോര്‍ ലോക്കിങ് സിസ്റ്റം പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. ഇതോടെ മുറികള്‍ക്കുള്ളിലും ഹാളിലും അകപ്പെട്ടവര്‍ക്ക് പുറത്തുകടക്കാന്‍ കഴിയാതെ വരികയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോള്‍ ലോക്കിങ് സിസ്റ്റം ഓട്ടോമാറ്റിക്കായി അണ്‍ലോക്ക് ആകാതിരുന്നതാണോ ഇത്രയധികം മരണങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഹോട്ടലില്‍ ആവശ്യത്തിന് അഗ്‌നിശമന സംവിധാനങ്ങളും അടിയന്തര എക്‌സിറ്റുകളും ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. കേസില്‍ കൃത്യമായ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹോട്ടല്‍ മാനേജര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് വക്താവ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
