ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൂകാംബിക ക്ഷേത്ര സന്ദർശനത്തെ താൻ വിമർശിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും, താൻ പറയാത്ത പരാമർശത്തിന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് മറുപടി നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നത് ശരിയാണോയെന്നും എം.എ. ബേബി ചോദിച്ചു. തന്റെ നിരവധി സുഹൃത്തുക്കൾ മൂകാംബിക ക്ഷേത്രത്തിൽ പോകാറുണ്ടെന്നും, ആരാധനാലയങ്ങളിൽ പോകുന്നതിനെ സിപിഎം ഒരിക്കലും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാർ വ്യക്തികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ എതിർക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. ക്ഷേത്രത്തിൽ പോകുന്നത് തന്റെ വ്യക്തിപരമായ അവകാശമാണെന്നും, ഭരണഘടന സംരക്ഷിക്കുന്ന വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 37 വർഷമായി മൂകാംബിക ദേവിയുടെ ഭക്തനായി ക്ഷേത്രത്തിൽ പോകുന്നുണ്ടെന്നും, അതിന്റെ പേരിൽ തന്നെ 'മൃദു ഹിന്ദുത്വ' നേതാവായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
