'നിങ്ങളുടെ മകനെ തനിച്ചാക്കരുത്'; വോട്ടർമാരോട് കെജ്‌രിവാൾ 

MARCH 9, 2024, 8:18 AM

ഡൽഹിയിൽ എഎപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 'പാർലമെൻ്റിലും കെജ്‌രിവാൾ, എങ്കിൽ ഡൽഹി കൂടുതൽ അഭിവൃദ്ധി പ്രാപിക്കും' എന്ന മുദ്രാവാക്യവുമായാണ് പ്രചാരണം. 

ബിജെപിക്കും ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ ഡൽഹിയുടെ മകനെന്ന നിലയിൽ ഒറ്റയ്ക്ക് പോരാടുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു.

"ഇന്ന്, ഈ പോരാട്ടത്തിൽ, എൽജിക്കും, ബിജെപിക്കും, ഏഴ് എംപിമാർക്കും, കേന്ദ്ര സർക്കാരിരുമെതിരായ  പോരാട്ടത്തിൽ ഞാൻ ഒറ്റയ്ക്കാണ്. നിങ്ങൾ എന്നെ നിങ്ങളുടെ മകൻ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഞാൻ നിങ്ങളുടെ മകനാണ്. അപ്പോൾ ഈ പോരാട്ടത്തിൽ എന്നെ തനിച്ചാക്കി പോകാൻ നിങ്ങൾക്കാവില്ല.

vachakam
vachakam
vachakam

ഇന്ന്, നിങ്ങളുടെ മകൻ്റെ ശക്തി വർധിപ്പിക്കാൻ ഡൽഹി നിവാസികളായ നിങ്ങളോടെല്ലാം ഞാൻ അഭ്യർത്ഥിക്കുന്നു.", ഡൽഹിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു,

ഡൽഹിയിലെ ലോക്‌സഭാ സീറ്റുകളിലേക്ക് ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാൽ, തൻ്റെ പോരാട്ടത്തിൽ അവർ തന്നെ ശക്തിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ബിജെപിയിൽ നിന്നുള്ള നിലവിലെ എംപിമാർ ഡൽഹിയിലെ ജനങ്ങളുടെ ആശങ്ക പാർലമെൻ്റിൽ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam