കോൺഗ്രസ് നിന്ന് ഒരാള്‍ മാത്രം; വിദേശ പര്യടനത്തിനുള്ള സർവകക്ഷി സംഘാംഗങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം

MAY 17, 2025, 9:43 PM

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ടുള്ള വിദേശ പര്യടനത്തിനുള്ള സർവകക്ഷി സംഘാംഗങ്ങളുടെ അവസാന പട്ടിക പുറത്തുവിട്ട് കേന്ദ്ര സർക്കാർ.

 ഏഴ് സംഘങ്ങളുടെ പട്ടികയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു പുറത്തുവിട്ടത്. കേന്ദ്ര സർക്കാരിന്റെ ക്ഷണം നിരസിച്ച സൽമാൻ ഖുർഷിദും കോൺഗ്രസ് പട്ടികയിൽ ഇല്ലാത്ത മനീഷ് തിവാരിയും ലിസ്റ്റില്‍ ഉൾപ്പെടുന്നു. കോൺഗ്രസ് ശുപാർശ ചെയ്ത നാല് പേരില്‍ ആനന്ദ് ശർമ മാത്രമാണ് സംഘത്തിൽ ഉള്ളത്.

കോൺ​ഗ്രസ് പട്ടികയിലെ ഗൗരവ് ഗൊഗോയ്, ഡോ. സയിദ് നാസർ ഹുസൈൻ, രാജ ബ്രാർ എന്നിവരെ സർവകക്ഷി സംഘാംഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. 

vachakam
vachakam
vachakam

കോൺഗ്രസ് കേന്ദ്രത്തിന് നൽകിയ ശുപാർശ പട്ടികയിൽ ഇല്ലാതിരുന്ന എംപിമാരായ ശശി തരൂർ, അമർ സിംഗ്, മനീഷ് തിവാരി എന്നിവരെ കേന്ദ്രം സ്വന്തം നിലയിൽ തെരഞ്ഞെടുക്കുകയായിരുന്നു.

ബിജെപിയുടെ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കർ പ്രസാദ്, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, കോൺഗ്രസിന്റെ ശശി തരൂർ, ഡിഎംകെയുടെ കനിമൊഴി, എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ എന്നിവർ നേതൃത്വം നൽകുന്ന ഏഴ് പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാനും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടാനും പോകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam