ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയിലാണ് കെജ്രിവാള്‍ ഹാജരാവുക. ആറു തവണ സമന്‍സയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ പരാതിയിലാണ് കെജ്രിവാള്‍ ഇന്ന് ഹാജരാകുന്നത്. മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യാനാണ് ഇ.ഡി നോട്ടീസ് അച്ചത്.
അതിനിടെ കഴിഞ്ഞ ദിവസം വിശ്വാസവോട്ട് തേടിയുള്ള പ്രമേയം അദ്ദേഹം ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം എന്നാണ് കെജ്രിവാള്‍ ആരോപിക്കുന്നത്.
കെജ്‌രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. ചയ്യുന്നത്. യിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിന്‍ വിഡിയോ ലിങ്ക് വഴിയാണ് ഹാജരാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്