രാജ്യത്തെ നീതിന്യായ വ്യവസ്ഥ അപകടത്തിൽ: ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

MARCH 28, 2024, 1:12 PM

ന്യൂ ഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥ അപകടത്തിൽ ആണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കത്തെഴുതി  സുപ്രീംകോടതിയിലെ 600 അഭിഭാഷകർ.

ഇന്ത്യൻ ജൂഡീഷ്യറിയുടെ വിശ്വാസ്യത ഇടയ്ക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും ചില കേസുകളിൽ കള്ളക്കഥ മെനഞ്ഞ് ജൂഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.

രാഷ്ട്രീയ നേതാക്കൾ പ്രതികളായ അഴിമതി കേസുകളിൽ കോടതികളെ ലക്ഷ്യം വെക്കുന്നുവെന്നും കത്തില്‍ അഭിഭാഷകര്‍ ആരോപിച്ചു.

vachakam
vachakam
vachakam

ജുഡീഷ്യൽ ബെഞ്ചുകളുടെ ഘടനയെ സ്വാധീനിക്കാനും ജഡ്ജിമാരുടെ സമഗ്രതയെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന "ബെഞ്ച് ഫിക്സിംഗ് തിയറി" അനാദരവ് മാത്രമല്ല, നിയമവാഴ്ചയ്ക്കും നീതിയുടെ തത്വങ്ങൾക്കും ഹാനികരമാണെന്നും അഭിഭാഷകർ കുറ്റപ്പെടുത്തി.

മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, പിങ്കി ആനന്ദ് എന്നിവരുൾപ്പെടെ 600-ലധികം അഭിഭാഷകരാണ് കത്തയച്ചത്. ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയുടെ സമഗ്രതയ്‌ക്ക് ഇത് ഭീഷണിയാണെന്നും കത്തിൽ പറയുന്നു.മാർച്ച് 26 ലെ കത്തിൽ പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവെ, മനൻ കുമാർ മിശ്ര, ആദിഷ് അഗർവാല, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, ഹിതേഷ് ജെയിൻ, ഉജ്ജ്വല പവാർ, ഉദയ് ഹൊല്ല, സ്വരൂപമ ചതുർവേദി എന്നിവരും ഒപ്പിട്ടിട്ടുണ്ട്.

ENGLISH SUMMARY: letter to cheif justice 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam