ബിഹാർ: ഭൂമി തട്ടിപ്പ് കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവിൻ്റെ ഭാര്യ റാബ്രി ദേവിക്കും രണ്ട് പെൺമക്കളായ മിസാ ഭാരതി, ഹേമ യാദവ് എന്നിവർക്കും ഡൽഹി കോടതി ജാമ്യം അനുവദിച്ചു.
പ്രതികളെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്യാത്തതിനാൽ, അവരെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഫെഡറൽ ഏജൻസിക്ക് മറുപടി നൽകാനും കോടതി അനുമതി നൽകി.
ലാലു പ്രസാദിനും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ഭൂമി തട്ടിപ്പ് കേസിൽ ഒരു മാസത്തിനകം അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് ജനുവരി 30ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ഫെബ്രുവരി അവസാനത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു. ഫെബ്രുവരി 27ന് കേസിന്റെ അടുത്ത വാദം കേൾക്കും.
കേന്ദ്ര റെയിൽവേ മന്ത്രി ആയിരിക്കെ 2008-2009 കാലഘട്ടത്തിൽ 12 പേർക്ക് റെയിൽവേയിൽ ജോലി നൽകുകയും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് യാദവ് എഴുതി വാങ്ങി എന്നുമാണ് സിബിഐ കേസ്. ലാലു പ്രസാദ് യാദവും ഭാര്യയും രണ്ട് മക്കളും ഉൾപ്പടെ 16 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്