ചെന്നൈ: കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയെ ഭിക്ഷയെന്ന് വിമർശിച്ച് വെട്ടിലായി ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു.
തമിഴ്‌നാട് സർക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ആണ് ഭിക്ഷയെന്ന് വിമർശിച്ചത്.
തമിഴ്നാട്ടിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരാമർശം.
ഡിഎംകെ സർക്കാർ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും സർക്കാരിന്റെ നേതൃത്വത്തിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടുകയും ചെയ്താൽ ആളുകൾക്ക് 1000 രൂപ ഭിക്ഷ തേടേണ്ടി വരില്ലെന്നാണ് ഖുശ്ബു പറഞ്ഞത്.
ഖുശ്ബുവിന്റെ പരാമർശത്തിനിനെതിരെ ഡിഎംകെയുടെ വനിതാ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്