ന്യൂ ഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിൻവലിച്ചു. വിചാരണ കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം.
ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിച്ചു.ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷല്‍ ബെഞ്ചാണ് എഎപി ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആപ്പിന്റെ ആവശ്യം. തുടര്‍ന്ന് സ്‌പെഷ്യല്‍ ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതിനിടെ ഇഡി തടസ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെ കെജ്‌രിവാൾ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റിൽ ഡൽഹിയിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.മന്ത്രിമാരായ അതിഷി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്താണ് സംഭവ സ്ഥലത്ത് നിന്നും നീക്കിയത്. പ്രവർത്തകരെയും പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു നീക്കി.
ENGLISH SUMMARY: Kejriwal withdrawn plea
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്