ഹൈദരാബാദ്: പിതാവും ഭാരത് രാഷ്ട്ര സമിതിയുടെ പ്രസിഡൻ്റുമായ കെ ചന്ദ്രശേഖര റാവുവിന് (കെസിആർ) എഴുതിയ കത്ത് ചോർന്നതിൽ പ്രതിഷേധവുമായി മകൾ കെ കവിത.
പാർട്ടിയിൽ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും കവിത ആരോപിച്ചു. കെസിആർ ദൈവത്തെപ്പോലെയാണ്, പക്ഷേ ചില പിശാചുക്കൾ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടെന്നും കവിത ആരോപിച്ചു.
'രണ്ടാഴ്ച മുമ്പ്, ഞാൻ കെസിആർ ജിക്ക് ഒരു കത്ത് എഴുതിയിരുന്നു. കത്തുകളിലൂടെ ഞാൻ എന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തോട് നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ഞാൻ അടുത്തിടെ പറഞ്ഞിരുന്നു.
കെസിആർ ജിക്ക് ഞാൻ വ്യക്തിപരമായി എഴുതിയ കത്ത് പരസ്യമായി. പാർട്ടിയിലുള്ള നാമെല്ലാവരും തെലങ്കാനയിലെ ജനങ്ങളും എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്' എന്നും കവിത വ്യക്തമാക്കി.
തെലങ്കാനയുടെ പകുതിയോളം പര്യടനം നടത്തിയ ശേഷം ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് മാത്രമാണ് താൻ കത്തിൽ സൂചിപ്പിച്ചതെന്നും തനിക്ക് വ്യക്തിപരമായ ഒരു അജണ്ടയുമില്ലെന്നും കെ കവിത ചൂണ്ടിക്കാണിച്ചു.
'കെസിആർ ജി ഒരു ദൈവമാണ്. പക്ഷേ, അദ്ദേഹത്തിന് ചുറ്റും ചില പിശാചുക്കൾ ഉണ്ട്. അവർ കാരണം ധാരാളം നാശനഷ്ടങ്ങൾ സംഭവിക്കുന്നു. ഞാൻ കെസിആറിന്റെ മകളാണ്. ഞാൻ വ്യക്തിപരമായി എഴുതിയ കത്ത് പരസ്യമായാൽ, പാർട്ടിയിലെ മറ്റുള്ളവരുടെ ഗതിയെക്കുറിച്ച് ഒരു ചർച്ച നടക്കണമെന്നായിരുന്നു' ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് ചോദ്യത്തോടുള്ള കെ കവിതയുടെ പ്രതികരണം.
പാർട്ടി അധ്യക്ഷന് പ്രവർത്തകർ പതിവായി ഇത്തരം പ്രതികരണങ്ങൾ നൽകാറുണ്ടെന്നും കെ കവിത പറഞ്ഞു.നേരത്തെ കവിത കെ ചന്ദ്രശേഖര റാവുവിന് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. പാർട്ടിയുടെ സിൽവർ ജൂബിലി യോഗത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് കെസിആറിനെ വിമർശിച്ചു കൊണ്ടുള്ളതാണ് കത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്