തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്.
നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്ത പൊതുയോഗങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സിബിഐ സമൻസ് അയച്ചിരിക്കുന്നത്. സിബിഐ സമൻസിൽ ടിവികെ നേതാക്കൾ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്. കരൂർ അപകടത്തിൽ വിജയ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
