ബംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് വ്യക്തമാക്കി കര്‍ണാടക ഹൈക്കോടതി. അതുകൊണ്ട് തന്നെ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.
അതേസമയം മടിയുള്ളതുകൊണ്ടാണ് ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറാകാത്തതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം ഉണ്ടായത്. ജോലിക്ക് പോകുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യാന്‍ കഴിവുള്ളയാളാണ് ഭാര്യ. മടി കൊണ്ടാണ് ജോലിക്ക് പോകാത്തതെന്നും ആണ് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചത്.
അതേസമയം ഭാര്യയും അമ്മയുമായിരിക്കുന്ന ഒരു സ്ത്രീ അക്ഷീണം ജോലി ചെയ്യുകയാണ്. ഗൃഹനാഥ എന്ന നിലയില്‍ നിരവധി ജോലികളുണ്ട്. കുട്ടികളെ പരിപാലിക്കുന്നതിനായിട്ടാണ് ജോലി ഉപേക്ഷിച്ചത്. ഈ സാഹചര്യത്തില്‍ പണം സമ്പാദിക്കുന്നില്ലെന്ന് കാരണത്താല്‍ ഭാര്യ അലസയായി ഇരിക്കുന്നുവെന്ന് കാണാന്‍ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു. യുവതിക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം 18,000 രൂപയില്‍ നിന്ന് 36,000 രൂപയായി ഉയര്‍ത്താനാണ് കോടതി ഉത്തരവ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്