ബംഗളൂരു: 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം.
കര്‍ണാടക ബിജെപി ഘടകം നല്കിയ മാനനഷ്ട കേസില്‍ രാഹുലിനെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സുനില്‍ ദത്ത് യാദവ് ആണ് വിധിപറഞ്ഞത്. രാഹുലിനെതിരെ നടപടികള്‍ തുടരുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ പത്രങ്ങളില്‍ നല്കിയ പരസ്യങ്ങളും പ്രചാരണ മുദ്രാവാക്യങ്ങളും അപകീര്‍ത്തികരമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കേശവ് പ്രസാദ് രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് കരാറുകാരില്‍നിന്നും മറ്റുള്ളവരില്‍നിന്നും 40 ശതമാനം വരെ കമ്മീഷനും കൈക്കൂലിയും ഈടാക്കിയതായി ഈ പരസ്യങ്ങളില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഹല്‍ഗാം ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്: പഹല്‍ഗാമിലും ജമ്മു കാശ്മീരിലും കനത്ത സുരക്ഷ
രൂപയുടെ നിയമങ്ങളിൽ വീണ്ടും മാറ്റം വരുത്തി ആർബിഐ; പ്രവാസികൾക്കും വ്യാപാരികൾക്കും നിർണ്ണായകമായ പുതിയ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്
രണ്ടാം സിലിണ്ടർ ബുക്കിംഗിന് നിരോധനം; പാചകവാതക ക്ഷാമം രൂക്ഷമാകുന്നു, അടുക്കളകൾ പട്ടിണിയിലേക്ക്?