ആശ്വാസം, ഗോപി മഞ്ചൂരിയന് നിരോധനം ഇല്ല; എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹോട്ടൽ ഉടമകൾക്ക് കിട്ടുക എട്ടിന്റെ പണി 

MARCH 11, 2024, 4:22 PM

ബെം​ഗളൂരു: ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാരിന്റെ ഉത്തരവ്. റോഡാമൈൻ-ബി, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളുടെ ഉപ​ഗോയം ഹാനികരവും സുരക്ഷിതമല്ലാത്തതുമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ഉണ്ടായത്. 

അതേസമയം കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ കൈവശം വെക്കരുതെന്ന് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി എന്നിവയുടെ വിൽപ്പന പൂർണമായി നിരോധിക്കില്ലെന്നും ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി എന്നിവ തയ്യാറാക്കുമ്പോൾ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. 

അതേസമയം ഏതെങ്കിലും തരത്തിലുള്ള ലംഘനം കണ്ടെത്തിയാൽ, കുറ്റത്തിന് കുറഞ്ഞത് ഏഴ് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam