ബെംഗളൂരു ദുരന്തം; മണിക്കൂറുകൾക്ക് മുമ്പേ  പോലീസ് മുന്നറിയിപ്പ് നൽകി

JUNE 8, 2025, 4:08 AM

ബെംഗളൂരു: ബെംഗളൂരുവില്‍ ആര്‍സിബിയുടെ വിജയാഘോഷം നടത്തുന്നത് സംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി  റിപ്പോർട്ടുകൾ. 

ഡിസിപി എം.എന്‍ കരിബസവണ്ണ ഗൗഡ ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയിരുന്നു. വിധാന്‍ സൗധയിലെ അനുമോദനച്ചടങ്ങില്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചും  കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് വിവരം.

കൂടുതൽ ആരാധകര്‍ വിധാന്‍ സൗധയിലെത്താന്‍ സാധ്യതയുണ്ടെന്നും ആളുകളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് ഡിസിപിയുടെ കത്തില്‍ പറഞ്ഞിരുന്നത്. ആര്‍സിബി കിരീടം നേടിയതിന് പിന്നാലെ ജൂണ്‍ നാലിന് രാവിലെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചത്. പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റീഫോംസ് വകുപ്പിനാണ് കത്തെഴുതിയിരുന്നത്.

vachakam
vachakam
vachakam

"ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ വിധാൻ സൗധയിൽ ഒത്തുകൂടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവും ഉള്ളതിനാൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു വലിയ വെല്ലുവിളിയാകും," ഗൗഡ കുറിപ്പിൽ എഴുതി.

ആർസിബിയ്ക്ക് രാജ്യമെമ്പാടും വലിയ ആരാധക പിന്തുണയുള്ളതിനാൽ, വിധാന്‍ സൗധയിൽ വെച്ച് അനുമോദനം സംഘടിപ്പിക്കുന്നത് ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരെ ആകർഷിക്കാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കുറവ് കാരണം സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം എന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam