പട്ടികജാതിക്കാർക്ക് 15% ആഭ്യന്തര സംവരണം; അംഗീകാരം നൽകി കർണാടക മന്ത്രിസഭ 

APRIL 24, 2026, 10:01 PM

ബംഗളൂരു: പട്ടികജാതി വിഭാഗങ്ങൾക്കുള്ള 15 ശതമാനം സംവരണത്തിനുള്ളിൽ പുതിയ ഉൾസംവരണ ഫോർമുലയ്ക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. വെള്ളിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ദീർഘകാലമായി നിലനിന്നിരുന്ന ഈ ആവശ്യത്തിന്മേൽ തീരുമാനമായത്. ഇതോടെ സംസ്ഥാനത്ത് മുടങ്ങിക്കിടന്ന സർക്കാർ നിയമന നടപടികൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങി.

പുതിയ ഫോർമുല പ്രകാരം പട്ടികജാതിയിലെ 'വലങ്കൈ'  'ഇടങ്കൈ'  വിഭാഗങ്ങൾക്ക് 5.25 ശതമാനം വീതം സംവരണം ലഭിക്കും. നാടോടി സമൂഹങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പട്ടികജാതി വിഭാഗങ്ങൾക്ക് 4.5 ശതമാനം സംവരണമാണ് അനുവദിച്ചിരിക്കുന്നത്.

ആനുപാതികമായ രീതിയിലാണ് ഈ വിഭജനം നടത്തിയിട്ടുള്ളതെന്നും മന്ത്രിസഭ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്ച മുതൽ തന്നെ പുതിയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച് നിയമന നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

സംവരണത്തിന്മേലുള്ള 50 ശതമാനം പരിധി നിലനിൽക്കുന്നതിനാൽ നിലവിൽ പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് 3 ശതമാനവുമാണ് സംവരണം നൽകുന്നത്.

ഇന്ദ്ര സാഹ്നി കേസ് വിധി പ്രകാരമുള്ള പരിധികൾ പാലിച്ചുകൊണ്ടാണ് ഈ ക്രമീകരണം. വിരമിച്ച ജഡ്ജി എച്ച്.എൻ. നാഗമോഹൻ ദാസ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.

മുൻപ് നടപ്പിലാക്കാൻ ശ്രമിച്ച 6-6-5 ഫോർമുല പിൻവലിച്ച് പുതിയ ഘടന നിലവിൽ വരുമെന്നും കോടതിയുടെ അന്തിമ വിധി വരുന്നതുവരെ നിയമനങ്ങളും പ്രവേശനങ്ങളും ഈ 50 ശതമാനം പരിധിക്കുള്ളിൽ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam