ഡൽഹി: രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാർലമെന്റിൽ അരങ്ങേറ്റം കുറിച്ച് കമൽഹാസൻ. തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് മറ്റു പാർലമെന്റ് അംഗങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണിൽ ഒഴിവുവരുന്ന സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം.
ജൂൺ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമൽ നാമനിർദേശ പത്രിക നൽകിയത്.
എതിരില്ലാതെ കമൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമലിന് പുറമെ മറ്റ് 5 പേർ കൂടി കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്