പൊതുസ്ഥലങ്ങളില്‍ യുഎസ്‌ബി ഫോണ്‍ ചാർജിംഗ് പോർട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ 

MARCH 30, 2024, 6:54 PM

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ യുഎസ്‌ബി ഫോണ്‍ ചാർജിംഗ് പോർട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ രംഗത്ത്. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാർജിംഗ് പോർട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് സർക്കാർ പൊതുജങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്. 

പൊതുസ്ഥലത്തെ യുഎസ്ബി ചാർജിംഗ് പോർട്ടുകള്‍ സൈബർ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്പ്യുട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.

വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപകരണങ്ങളില്‍ ഇൻസ്റ്റാള്‍ ചെയ്യാനും സൈബർ ക്രിമിനലുകള്‍ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതായാണ് വിവരം. 'ജൂസ് ജാക്കിംഗ്' എന്നാണ് യുഎസ്‌ബി ഉപയോഗിച്ചുള്ള ഈ ഹാക്കിംഗ് രീതിയെ വിളിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായിരിക്കാൻ പവർ ബാങ്കുകള്‍ കൊണ്ടുനടക്കുക, പരിചയമില്ലാത്ത ഉപകരണങ്ങളുമായി മൊബൈല്‍ ബന്ധിപ്പിക്കാതിരിക്കുക, ഫോണ്‍ ലോക്ക് ചെയ്യുക, ഫോണ്‍ ഓഫ് ചെയ്‌ത് ചാർജ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്ബറിലോ വിളിച്ച്‌ സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam