ജഡ്ജി വസതിയില്‍ ജീവനൊടുക്കിയ നിലയില്‍; സംഭവം ഡല്‍ഹിയില്‍

MAY 2, 2026, 10:16 AM

ന്യൂഡല്‍ഹി: ജഡ്ജിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 30 വയസുകാരനായ അമന്‍ കുമാര്‍ ശര്‍മ്മയെയാണ് സൗത്ത് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ഏരിയയിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മറ്റ് വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021 ജൂണ്‍ 19 നാണ് അമന്‍ കുമാര്‍ ശര്‍മ ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. പൂനെയിലെ സിംബയോസിസ് ലോ സ്‌കൂളില്‍ നിന്ന് 2018 ല്‍ ബിഎ എല്‍എല്‍ബി പൂര്‍ത്തിയാക്കിയ അദേഹം, തന്റെ ഔദ്യോഗിക കാലയളവില്‍ സിവില്‍, ക്രിമിനല്‍ വിഭാഗങ്ങളിലായി നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഫസ്റ്റ് ക്ലാസായും സിവില്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഒക്ടോബറില്‍ കര്‍ക്കര്‍ദൂമ കോടതിയിലെ നോര്‍ത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഫുള്‍ ടൈം സെക്രട്ടറിയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam