ദില്ലി: ചെങ്കോട്ട ചാവേർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിൽ ജമ്മു കശ്മീർ പൊലീസ് ഒരാളെ കൂടി അറസ്റ്റു ചെയ്തു.
ഇയാൾക്ക് ഭീകരരുമായി വ്യക്തമായി ബന്ധം ഉണ്ടെന്നു തെളിയിക്കുന്ന രേഖകൾ പൊലീസിനു ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുഫൈൽ നിയാസ് ഭട്ട് എന്ന ഇലക്ട്രീഷ്യനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
നവംബർ 10നുണ്ടായ ചെങ്കോട്ട സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തിരുന്നു. ഫരീദാബാദിലെ അൽ–ഫലാ സർവകലാശാലയിലെ ഡോ. ഉമർ നബിയാണ് ചെങ്കോട്ടയിൽ ചാവേറായെത്തി സ്ഫോടനം നടത്തിയതെന്നു തെളിഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
