റിസോർട്ടിൽ എംഎൽഎമാർ പോലീസ് കാവലിൽ ;ജാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

FEBRUARY 3, 2024, 4:15 PM

ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തും. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതിന് പിന്നാലെ ഇന്നലെയാണ് ചമ്പായി സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

മുഖ്യമന്ത്രി ചമ്പായി സോറൻ്റെ അധ്യക്ഷതയിൽ ചേർന്ന ജാർഖണ്ഡ് സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം, ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യത്തിലെ 40 ഓളം എംഎൽഎമാരെ തെലങ്കാനയിലേക്ക് മാറ്റി. 

ബിജെപി തങ്ങളെ വേട്ടയാടാൻ ശ്രമിക്കുമെന്ന ഭയത്തെ തുടർന്നാണ് ഈ നീക്കമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. നിലവിൽ ഹൈദരാബാദിലെ റിസോർട്ടിൽ പൊലീസ് കാവലിലാണ് എംഎൽഎമാർ.

vachakam
vachakam
vachakam

അതേസമയം ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരി​ഗണിക്കാൻ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam