സ്‌ത്രീധനമായി ആഭരണങ്ങളും ബൈക്കും പണവും നൽകിയില്ല; നവധുവിനോട് വൃക്ക ചോദിച്ചു അമ്മായിയമ്മ 

JUNE 11, 2025, 5:46 AM

പട്‌ന: സ്‌ത്രീധനമായി ആഭരണങ്ങളും ബൈക്കും പണവും നൽകാത്തതിനാൽ നവവധുവിനോട് അമ്മായിഅമ്മ വൃക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ബീഹാറിലെ മുസാഫ‍ർപൂരിലാണ് സംഭവം ഉണ്ടായത്. വൃക്ക നൽകണമെന്നാവശ്യപ്പെട്ട് ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുകയാണെന്നാണ് ദീപ്‌തി എന്ന യുവതി മുസാഫ‍ർപൂർ പൊലീസിൽ പരാതി നൽകിയത്. 

അതേസമയം തന്റെ വരന് ഗുരുതരമായ വൃക്കരോഗമുണ്ടെന്നതും മറച്ചുവച്ചായിരുന്നു വിവാഹം നടത്തിയതെന്നും ദീപ്‌തി ആരോപിക്കുന്നു. 2021ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആദ്യനാളുകളിൽ ഭർതൃവീട്ടുകാർ സ്‌നേഹത്തോടെയാണ് പെരുമാറിയത്. പിന്നീട് അവർ സ്‌ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയെന്നും പരാതിയിൽ വ്യക്തമാക്കുന്നത്. 

വീട്ടിൽ നിന്ന് ബൈക്കും പണവും ആഭരണങ്ങളും കൊണ്ടുവരാനാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത് എന്നും ഈ പണം നൽകാൻ ദീപ്‌തിയുടെ വീട്ടുകാർക്ക് കഴിയാതെ വന്നപ്പോഴാണ് വൃക്ക നൽകണമെന്ന ആവശ്യം ഭർതൃവീട്ടുകാർ പറഞ്ഞത്. ഇതോടെയാണ് ഭർത്താവിന് വൃക്ക സംബന്ധമായ ഗുരുതര തകരാറുണ്ടെന്ന് അറിയുന്നതെന്നും ദീപ്‌തി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

എന്നാൽ ആദ്യം വൃക്ക വേണമെന്ന് പറഞ്ഞപ്പോൾ തമാശയായിട്ടാണ് തോന്നിയത് എന്നും പിന്നീട് ആവശ്യം ഭീഷണിയിലേക്കും കയ്യേറ്റത്തിലേക്കും എത്തിയതോടെയാണ് പൊലീസിൽ പരാതിപ്പെട്ടതെന്നും യുവതി പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam