പുനരുപയോഗിക്കാവുന്ന റോക്കറ്റ്: ഐഎസ്‌ആര്‍ഒയുടെ 'പുഷ്പക്' പരീക്ഷണം വിജയം

MARCH 22, 2024, 10:04 AM

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന തദ്ദേശീയ വിക്ഷേപണ വാഹനമായ ആർഎൽവി (പുഷ്പക്) വിജയകരമായി പരീക്ഷിച്ചു.

കർണാടകയിലെ ചിത്രദുർഗയിലുള്ള ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. രാവിലെ 7.10നായിരുന്നു പരീക്ഷണം.

ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ നാലര കിലോമീറ്റര്‍ ഉയരത്തില്‍ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാന്‍ഡ് ചെയ്തതായും പരീക്ഷണം വിജയിച്ചയായും ഐഎസ്‌ആഒ അറിയിച്ചു. 

vachakam
vachakam
vachakam

പുഷ്പകിൻ്റെ രണ്ടാമത്തെ ലാൻഡിംഗ് പൂർത്തിയായി. കഴിഞ്ഞ തവണ റൺവേയുടെ ദിശയിൽ നേരെ വച്ചിരുന്ന പേടകം ഇത്തവണ ചെറുതായി വശത്തേക്ക് താഴ്ത്തി. ദിശ മാറ്റുന്ന സംവിധാനത്തിൻ്റെ കാര്യക്ഷമത ഉറപ്പാക്കാനായിരുന്നു ഈ മാറ്റം.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആര്‍എല്‍വി ലാന്‍ഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്ബോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam