ദില്ലി: രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ഐആര്‍സിറ്റിസി ( IRCTC) വലിയൊരു മാറ്റത്തിനൊരുങ്ങുന്നു.
പുതിയ പോര്‍ട്ടലിന്‍റെ ട്രയൽ റിലീസാണ് ബീറ്റ പതിപ്പ്. വരും ആഴ്ചകളിൽ അന്തിമ പതിപ്പ് പുറത്തിറങ്ങിയേക്കും. [https://www.irctc.co.in/eticket/] (https://www.irctc.co.in/eticket/) എന്ന ലിങ്ക് വഴി ഇത് ഉപയോഗിക്കാം. നിലവിലുള്ള ഐആർസിടിസി വെബ്സൈറ്റ് വഴി ബീറ്റ പതിപ്പ് ആക്സസ് ചെയ്യാൻ കഴിയും.
പുതിയ രൂപത്തിലും ഭാവത്തിലുമുള്ള വെബ്‌സൈറ്റിന്റെ ബീറ്റാ പതിപ്പ് പൊതുജനങ്ങൾക്ക് പരിശോധിക്കാനും പ്രതികരണം അറിയിക്കാനുമായി ഇപ്പോൾ ലൈവായിട്ടുണ്ട്. ഈ ഫീഡ്‌ബാക്കുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും അന്തിമ വെബ്‌സൈറ്റ് പുറത്തിറക്കുക.
ഡിജിറ്റൽ ടിക്കറ്റിങ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും യാത്രക്കാർക്ക് മൊത്തത്തിലുള്ള ബുക്കിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള റെയിൽവേയുടെ നീക്കത്തിന്‍റെ ഭാഗമായാണ് ബീറ്റ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഎൻഐടി) വിദ്യാർഥികളിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുനർരൂപകൽപന നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
