ട്രെയിനുകളിലെ പാചകത്തിന്  ഇൻഡക്ഷൻ, മൈക്രോവേവ് എന്നിവ ഉപയോ​ഗിക്കാൻ റെയിൽവേയുടെ നിർദ്ദേശം 

MARCH 13, 2026, 12:29 AM

ദില്ലി:   വാണിജ്യ എൽപിജി വിതരണത്തിൽ ഉണ്ടായ കടുത്ത ക്ഷാമം റെയിൽവേയിലെ ഭക്ഷണവിതരണത്തെയും ബാധിക്കുന്നു.   

പ്രതിസന്ധി മറികടക്കാൻ ട്രെയിനുകളിലെ പാൻട്രി കാറുകളിലും റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും പാചകത്തിന് ബദൽ മാർഗങ്ങൾ തേടാൻ ഐആർസിടിസി നിർദ്ദേശം നൽകി.  

 ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ മൈക്രോവേവ് ഓവനുകൾ, ഇൻഡക്ഷൻ സ്റ്റൗവുകൾ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യാൻ കാറ്ററിങ് കോൺട്രാക്ടർമാരോട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

പാകം ചെയ്ത ഭക്ഷണത്തിന് പുറമെ, പെട്ടെന്ന് കഴിക്കാവുന്ന റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങളുടെ സ്റ്റോക്ക് കരുതാനും നിർദ്ദേശമുണ്ട്.

അതേസമയം റെയിൽവേ നിലവിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് നിർത്തലാക്കിയിട്ടില്ല. എന്നാൽ പ്രതിസന്ധി രൂക്ഷമായാൽ ചില പ്രത്യേക റൂട്ടുകളിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ അളവ്    കുറയ്ക്കാനോ താൽക്കാലികമായി നിയന്ത്രിക്കാനോ സാധ്യതയുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam