ന്യൂഡല്‍ഹി: ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നാളെ ചൈനയില്‍ എത്തും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബീജിങില്‍ വച്ച് നടക്കുന്ന ഉഭയകക്ഷി യോഗത്തിനാണ് എസ്.ജയശങ്കര്‍ പോകുന്നത്. തുടര്‍ന്ന് ജൂലൈ 14,15 തിയതികളില്‍ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും.
അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയില്‍ സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.
2020 ലെ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇത് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ദലൈലാമയുടെ പിന്തുടര്‍ച്ചാവകാശം, ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്