ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മുതൽ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

OCTOBER 10, 2025, 8:19 AM

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മെഹ്സാനയിലെ സർവകലാശാലയിലെ പരിപാടിയിലെ പ്രസംഗത്തിനിടയിലായിരുന്നു അശ്വനി വൈഷ്ണവ് ഈ പ്രഖ്യാപനം നടത്തിയത്.2029ൽ ഡിസംബറോടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർണമായും പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി മുൻപേ അറിയിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

സൂറത്തിൽ നിന്ന് ബിലിമോറ വരെയാണ് ബുള്ളറ്റ് ട്രെയിനിന്റെ നിലവിലെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബില്ലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നീ 12 സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള തരത്തിലാണ് നിലവിലെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 2028ൽ ഈ ബുളളറ്റ് ട്രെയിൻ സർവീസുകൾ താനെ വരെ നീട്ടുമെന്നും 2029ഓടെ മുംബൈയിലേക്ക് എത്തുമെന്നും മന്ത്രി അശ്വനി വൈഷ്ണവ് കൂട്ടിച്ചേർത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam