ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി രംഗത്ത്. മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഇന്ത്യക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷസാഹചര്യങ്ങളും പ്രദേശിക സുരക്ഷാ ഉപദേശങ്ങളും അനുസരിച്ച് പെരുമാറണമെന്നും എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം നിലവിലുള്ള സാഹചര്യം ഇസ്രയേല്‍ അധികൃതരുമായി സംസാരിച്ചതായും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറണെന്ന് അറിയിച്ചതായും മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്വല്ലാണ് ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്