ജയ്‌സാൽമേര്‍: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം രാജസ്ഥാനിലെ ജയ്‌സാൽമേറിൽ തകര്‍ന്നുവീണതായി റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന് മുൻപേ രക്ഷപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം.
ഒരു കോളേജ് ഹോസ്റ്റലിന് മുന്നിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് തേജസ് വിമാനം തകരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വക്താവ് അറിയിച്ചു.
അതേസമയം പൈലറ്റുമാര്‍ക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരാഴ്ച മുൻപ് പശ്ചിമ ബംഗാളിലും സമാനമായി മറ്റൊരു യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്