അയോധ്യ ധ്വജാരോഹണത്തെ വിമർശിച്ച പാകിസ്ഥാന്  ഇന്ത്യയുടെ മറുപടി 

NOVEMBER 26, 2025, 10:11 PM

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊടി ഉയർത്തിയതിനെ വിമർശിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടു.

അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. മതഭ്രാന്ത്, അടിച്ചമർത്തൽ, ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിതമായ മോശം പെരുമാറ്റം തുടങ്ങി മോശപ്പെട്ട റെക്കോർഡുള്ള ഒരു രാജ്യമെന്ന നിലയിൽ, മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് ധാർമ്മികതയില്ലെന്ന് 

 വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.  ചൊവ്വാഴ്ച അയോധ്യയിൽ നടന്ന മതപരമായ ചടങ്ങിനെ പാകിസ്ഥാൻ വിമർശിച്ചിരുന്നു.

vachakam
vachakam
vachakam

 പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യയെ വിമർശിച്ചത്.

1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തതിനെ പരാമർശിച്ച പാകിസ്ഥാൻ, ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെയും പൈതൃക അവഹേളനത്തിന്റെയും ഉദാഹരണമായും ധ്വജ ആരോഹണത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam