ഇന്ത്യ ബഹിരാകാശ നിലയം സ്ഥാപിക്കും, സെമികണ്ടക്ടര്‍ ചിപ്പുകള്‍ വര്‍ഷാവസാനത്തോടെ വിപണിയിലെത്തും; നരേന്ദ്രമോ​ദി

AUGUST 14, 2025, 11:04 PM

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടര്‍ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി.

ഈ മേഖലയിൽ അതിവേ​ഗം പ്രവർത്തിച്ചുവരികയാണ്. 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ആക്‌സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനുള്ള പാതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

'നമ്മുടെ രാജ്യത്ത് 50–60 വർഷം മുൻപാണ് സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ആരംഭിച്ചത്. സെമികണ്ടക്ടർ ഫാക്ടറിയുടെ ആശയം 50–60 വർഷം മുൻപേ മുന്നോട്ട് വന്നു. 

എന്നാൽ ഈ ആശയം അതിന്റെ ആദ്യകാലത്ത് തന്നെ ഇല്ലാതാക്കിയെന്ന് കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. നമുക്ക് 50–60 വർഷങ്ങൾ നഷ്ടമായി', അദ്ദേഹം കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam